No foreign visit on cards as PM Narendra Modi focuses on 2019 polls
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാരുടെ പ്രധാന വിഷയമാണ്. എന്നാല്‍ ഇനി കുറച്ചുകാലം ട്രോളന്‍മാര്‍ക്ക് ഇക്കാര്യത്തില്‍ വിശ്രമിക്കാം. പ്രധാനമന്ത്രി അടുത്തൊന്നും വിദേശയാത്ര നടത്തുന്നില്ല. ഏറ്റവും ചുരുങ്ങിയത് അടുത്ത നാല് മാസം പ്രധാനമന്ത്രിക്ക് വിദേശയാത്ര ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.